Sunday, February 06, 2011

Shornur accident

 അത് വായിച്ചു ഞാന്‍ ഞെട്ടിപ്പോയി. പാവം പെണ്‍കുട്ടി, സൌമ്യ, പെണ്ണുകാണാന്‍ അല്ലെഗില്‍ കാണിക്കാന്‍ വീടിലേക്ക്‌ പോകുന്ന വഴിയില്‍ ഉണ്ടായ സംഭവം അവളുടെ മരണത്തിനു ഇരയാക്കി. ഗോവിന്ദചാമി എന്ന ഒറ്റകയ്യന്‍ അവളെ തള്ളിയിട്ടു മാനഭാങ്ങപെടുത്തി തലയ്ക്കു കല്ലുകൊണ്ട് ഇടിച്ചു ഭോധം  കെടുത്തി അവളുടെ പര്സും മൊബൈല്‍ ഫോണും മോഷ്ടിച്ച് കടന്നു കളഞ്ഞു. ഒറ്റക് യാത്ര ചെയ്തിരുന്ന സൌമ്യ മറ്റുള്ളവര്‍ക്ക് ഒരു പാഠമായിരിക്കട്ടെ. ഒറ്റക് യാത്ര ചെയ്യുന്ന പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കേണ്ടവര്‍ അത് ചെയ്യാത്തത് കൊണ്ടാണല്ലോ ഇങ്ങിനെ സംഭവിച്ചത്. വളരെ ക്രൂരമായി പോയി. നാട്ടുകാര്‍ സംഗടിച്ചത് കൊണ്ടോ ഓഫീസിലെ ഗ്ലാസ്‌ തല്ലിതകര്തത് കൊണ്ടോ പ്രശ്നം തീരുന്നില്ല. ഭാവിയില്‍ ഇങ്ങിനെ ഉണ്ടാകാതിരിക്കാന്‍ എന്ത് ചെയ്യണം എന്ന് എല്ലാവരും ആലോചിക്കണം. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പെണ്ണുങ്ങള്‍ പല സ്ഥലത്തും ഉണ്ട്. രാത്രി മടങ്ങുമ്പോള്‍ കൂടെ ഉള്ളവര്‍ ഇറങ്ങിപോയി ഒറ്റക്കാവുന്നവരുമുണ്ട്. ഈ അപകടം ആര്‍കും ഉണ്ടാകാവുന്നതാണ്. എങ്ങിനെ ഒഴിവാക്കാമെന്ന് വേണ്ടവര്‍ ആലോചിക്കണം. തക്ക നടപടി എടുക്കണം.

0 comments: