ബിന്‍ ലാദനെ വധിച്ചു. അതിന്റെ ചിത്രങ്ങളും വാര്തഗലും എല്ലാ മാധ്യമങ്ങളും വളരെ പ്രധാനമായി പ്രചരിച്ചു. പക്ഷെ പല ചോദ്യങ്ങളും ബാക്കി വന്നു. പാകിസ്ഥാന്‍ പട്ടാളം അറിയാതെ അവരുടെ നാട്ടില്‍ ഇത് എങ്ങിനെ സാധിച്ചു? അന്ജോ ആറോ കൊല്ലമായി അയാള്‍ അവിടെ താമസിച്ചിരുന്നു എന്നാണു കേള്കുന്നത്. എന്നിട്ട് എങ്ങിനെ പാകിസ്ഥാന്‍ അത് അറിജില്ല എന്ന് പറയുന്നത് നാട്ടുകാര്‍ എങ്ങിനെ വിശ്വസിക്കും. അയാള്‍ക്ക് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. വൃക്കകള്‍ കേടു വന്നിരുന്നത് കൊണ്ട് ഇപ്പോഴും വൈദ്യ സഹായം വേണ്ടി വന്നു. ഒരു മില്യണ്‍ ഡോളര്‍ വില വരുന്ന കൊട്ടാര സധൃസ്സമുള്ള കോട്ട പോലെ ഉള്ള വീട്ടില്‍ അയാളും കൂടെ വേറെ രണ്ടു കുടുംബങ്ങളും താമസിച്ചിരുന്നു. അയല്‍ക്കരയിട്ടു യാതൊരു കൂട്ടുകെട്ടും ഇല്ലാതെ വര്‍ഷങ്ങള്‍ തള്ളി നീക്കി. പാകിസ്താന്റെ ഏറ്റവും വലിയ പട്ടാള ട്രെയിനിംഗ് സെന്ടരുറെ കഷ്ടിച്ച് എന്നൂറു അടി മാത്രം ദൂരമുള്ള ഈ വീട്ടില്‍ ചവറു പോലും പുറത്തു കളയാറില്ല എന്ന് പറയുന്നു. കത്തിച്ചു കലയാരന് പതിവത്രേ. ഫോണോ ടീ വീ യോ ഇന്റെര്നെട്ടോ ഇല്ലാതെ ഒസാമ ഈ വീട്ടില്‍ കൊടുംബത്തോട് കൊല്ലങ്ങളായിട്ട് താമസിച്ചിരുന്നു എന്ന് കേള്‍ക്കുന്നു. രാത്രി ഒരു മണിക്ക് നാല് ഹെലികോപ്ടറില്‍ അവിടെ എത്തിയ അമേരികന്‍ പട്ടാള സംഘം നാല്പതു മിനുട്ട് കൊണ്ട് ഒസാമയെ കൊന്നു അയാളുടെ മൃത സരീരം കൂടെ കൊണ്ട് പോയി. ആ മ്രിതസരീരം ഒരു രാജ്യവും സ്വീകരിക്കാന്‍ സമ്മതിക്കാത്തത് കൊണ്ട് ഇസ്ലാം മത അച്ചരങ്ങളോട് കടലില്‍ സംസ്കരിച്ചു എന്നാണു പറയുന്നത്. ചത്തത് ഒസാമ തന്നെ ആണോ എന്നുള്ളതിന് ഒരു തെളിവും ഇല്ല. എല്ലാ മാധ്യമങ്ങളും ഇതിനെ പറ്റി വിസ്തരിച്ചു പ്രതിപാദിച്ചിട്ടുണ്ട്. വളരെ ഭീകരമായ മരണമായത് കൊണ്ട് ശവ ശരീരത്തിന്റെ ഫോട്ടോ പോലും പ്രദര്‍ശിപ്പിക്കാന്‍ പറ്റുല്ല എന്നാണു കേള്കുന്നത്. ദിവസവും പുതിയ പുതിയ വിവരങ്ങള്‍ പുറത്തു വരുന്നുണ്ട് . അതുകൊണ്ട് ഇനിയും കുറെ ചിദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടത് കൊണ്ട്, ലോകം വളരെ ആകാംക്ഷ യോടെ കാത്തിരിക്കുകയാണ്.
0 comments:
Post a Comment